ചന്ദനക്കടത്ത്: വനപാലകന്റെ ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍

വനപാലകനായ മണികണ്ഠന്റെ ഭാര്യ നഞ്ചി, ബന്ധുക്കളായ മുരുകന്‍, കാളി എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.

Update: 2020-01-28 02:29 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വനപാലകന്റെ ഭാര്യയും ബന്ധുക്കളും ചന്ദനക്കടത്ത് കേസില്‍ അറസ്റ്റിലായി. വനപാലകനായ മണികണ്ഠന്റെ ഭാര്യ നഞ്ചി, ബന്ധുക്കളായ മുരുകന്‍, കാളി എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.

അഗളി നെല്ലിപ്പതി മേഖലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടുകിലോ ചന്ദനവുമായി ഇവര്‍ പിടിയിലായത്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് കച്ചവടത്തിനായാണ് ഇവര്‍ ചന്ദനത്തടികള്‍ ശേഖരിച്ചതെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. 

Tags:    

Similar News