പ്രഫ. സനല്‍ മോഹന്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍

ആദ്യമായാണ് ഒരു ദലിത് വിഭാഗക്കാരന്‍ കെസിഎച്ച്ആറില്‍ ഡയറക്ടറായെത്തുന്നത്.

Update: 2019-02-16 11:29 GMT

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) ഡയറക്ടറായി പ്രമുഖ ചരിത്രകാരനും എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് വിഭാഗം തലവനുമായിരുന്ന പ്രൊഫ. പി നല്‍ മോഹന്‍ ചുമതലയേറ്റു. ആദ്യമായാണ് ഒരു ദലിത് വിഭാഗക്കാരന്‍ കെസിഎച്ച്ആറില്‍ ഡയറക്ടറായെത്തുന്നത്.

കണ്ണൂര്‍ സ്വദേശിയായ സനല്‍ കേംബ്രിജ് യൂനിവേഴ്‌സിറ്റി, ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട്, അമേരിക്കയിലെ പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊളോണിയല്‍ മോഡേണിറ്റി, താരതമ്യചരിത്രം എന്നിവയില്‍ ഒട്ടേറെ പ്രബന്ധങ്ങളും നാല് ഗ്രന്ഥങ്ങളും സനല്‍ മോഹന്റേതായുണ്ട്.

എത്തനോഗ്രഫി, കൊളോണിയല്‍ മോഡേണിറ്റി, കമ്പാരറ്റീവ് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയും പ്രശസ്ത ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Tags: