കൊല്ലപ്പെട്ട മുഹമ്മദ് സമീറിന്റെ വസതി സമസ്ത പ്രസിഡന്റ് സന്ദർശിച്ചു
പരസ്പര സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും മറ്റെന്തിനുമപ്പുറം ഊന്നല്‍ നല്‍കേണ്ട സമുദായം നിസാര കാര്യങ്ങളുടെ പേരില്‍ കലഹിക്കരുതെന്നും തങ്ങള്‍ പറഞ്ഞു
മലപ്പുറം: പാണ്ടിക്കാട് ഒറുവമ്പുറത്ത് കൊല്ലപ്പെട്ട മുഹമ്മദ് സമീറിന്റെ വസതി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സന്ദർശിച്ചു. സമീറിന്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച തങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്വാഭാവികമായി ഉണ്ടാക്കുന്ന ആശയ വിയോജിപ്പുകള്‍ അപക്വമായ പ്രവണതകളിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പരസ്പര സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും മറ്റെന്തിനുമപ്പുറം ഊന്നല്‍ നല്‍കേണ്ട സമുദായം നിസാര കാര്യങ്ങളുടെ പേരില്‍ കലഹിക്കരുതെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറാംഗം ഒ ടി മൂസ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെഎ റഹ്മാന്‍ ഫൈസി, സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സമസ്ത ജില്ല സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സലീം എടക്കര, മജീദ് ദാരിമി വളരാട്, ടിഎസ് പൂക്കോയ തങ്ങള്‍, പികെ ലത്തീഫ് ഫൈസി എന്നിവരും സംബന്ധിച്ചു .