മലയാളി നീന്തൽതാരം സാജൻ പ്രകാശിന് ഒളിംപിക്സ് യോഗ്യത; നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം

ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡും 27 കാരനായ സജൻ സ്വന്തമാക്കി.

Update: 2021-06-26 18:34 GMT

റോം: ഇന്ത്യയുടെ മലയാളി നീന്തൽ താരം സാജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയതാണ് സജന് നേട്ടമായത്.

ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡും 27 കാരനായ സാജൻ സ്വന്തമാക്കി. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങൾ ഉൾപ്പെടുന്ന എ വിഭാഗത്തിലാണ് സജൻ എത്തിയിരിക്കുന്നത്.

200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ 1:56.48 സെക്കൻഡാണ് ഒളിമ്പിക്‌സ് യോഗ്യത. റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 1:56.38 സെക്കന്റിൽ ഒന്നാമതെത്തിയ സാജൻ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.

Similar News