പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്ക്കാടിനടുത്തുള്ള ഒരാടംപാലത്തില് സേഫ്റ്റി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കൈവരികള്‍ സ്ഥാപിക്കുന്ന ജോലി അവസാന ഘട്ടത്തില്‍. പാലത്തിന്റെ വീതി കുറവും പാലത്തിന്നടുത്തുള്ള വളവും കാരണം ചരക്ക് ലോറികള്‍ ചെറുപുഴയിലേക്ക് വീഴുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസവും ചരക്ക് ലോറി പുഴയിലേക്ക് വീണിരുന്നു. ഇതോടെയാണ് ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
തിരൂര്‍ക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വീതിയില്ലാത്ത പാലത്തിലേക്ക് കയറ്റുന്നതിനിടയിലാണ് വേഗത നിയന്ത്രിക്കാനാവാതെ ചെറുപുഴയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരുന്നത്. യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളൊ റോഡരികില്‍ പുഴയിലേക്ക് വീഴാതിരിക്കാന്‍ ഉള്ള ബാരിക്കേഡുകളോ ഇല്ലാതിരുന്നത് അപകട സാധ്യത വര്‍ധിപ്പിച്ചിരുന്നു.