മുത്തലാഖ് ബില്‍ വിവാദം: കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച്ച പറ്റിയതായി സാദിഖലി തങ്ങള്‍
കുഞ്ഞാലിക്കുട്ടിയുടെ ഈ ജാഗ്രതകുറവ്് ബോധ്യപെട്ടതിനാലാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചത്.
മലപ്പുറം: മുത്തലാഖ് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച്ച പറ്റിയതായി മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ ഈ ജാഗ്രതകുറവ്് ബോധ്യപെട്ടതിനാലാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചത്.
മലപ്പുറം പാണക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരായി ഒരു ലീഗ് നേതാവ് പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നത് ഇത് ആദ്യമായാണ്.