കുംഭമാസ പൂജ: ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലിസ്

12ന് രാവിലെ 10 മണിക്കുശേഷം മാത്രമെ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകളെ കടത്തിവിടു.

Update: 2019-02-08 14:54 GMT

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്ന 12 മുതല്‍ 17 വരെ ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലിസ്. യുവതി പ്രവേശനം ആവാമെന്ന സുപ്രീംകോടതി വിധിക്കെതിരായ വിവിധ സംഘപരിവാര സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഭക്തരുടെ സുഗമമായ ദര്‍ശനത്തിനായി മണ്ഡല-മകരവിളക്ക് കാലയളവിലേതുപോലെ ഇത്തവണയും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിനായി 12ന് രാവിലെ 10 മണിക്കുശേഷം മാത്രമെ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകളെ കടത്തിവിടുകയുള്ളൂവെന്നും പോലിസ് അറിയിച്ചു. 

Tags:    

Similar News