ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു.

Update: 2019-12-31 01:35 GMT

കൊച്ചി: പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    

Similar News