ശബരിമല തീര്‍ഥാടകരുടെ വാഹനത്തിലേക്ക് ടോറസ് പാഞ്ഞുകയറി ; ഒരാള്‍ മരിച്ചു

ബുധനാഴ്ച അര്‍ധ രാത്രി പന്ത്രണ്ടേകാലോടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം എം സി റോഡിലായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ടോറസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടോറസിനും പാലത്തിന്റെ കൈവരിക്കും നടുവില്‍പെട്ട് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ പൂര്‍ണമായും തകര്‍ന്നു

Update: 2019-04-11 15:40 GMT

കൊച്ചി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് നിയന്ത്രണംവിട്ട ടോറസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി രാജേഷ് (43) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ റിജേഷ് (30), ധനേഷ് (30), മിഥുന്‍ലാല്‍ (27) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച അര്‍ധ രാത്രി പന്ത്രണ്ടേകാലോടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം എം സി റോഡിലായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ടോറസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടോറസിനും പാലത്തിന്റെ കൈവരിക്കും നടുവില്‍പെട്ട് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ പൂര്‍ണമായും തകര്‍ന്നു. ടോറസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് സംശയിക്കുന്നു. പാലത്തിന്റെ കൈവരിയും തകര്‍ന്നനിലയിലാണ്. പിന്നാലെയെത്തിയ മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാജേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Tags: