തമിഴ്‌നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ; മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി
ചെന്നൈ : തമിഴ്‌നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സര്‍ക്കാര്‍. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സുപ്രധാന നീക്കം. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിയാണ് തുക കൈമാറിയത്. മാസം 1000 രൂപ അടക്കം 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ തുക മുന്‍കൂറായി നല്‍കി. ഇതിനുപുറമെ വേനല്‍ക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തില്‍ വരുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.
അധികാരത്തില്‍ വന്നാല്‍ സുരക്ഷാ പദ്ധതിയിലെ 1,000 രൂപ എന്നത് 2,000 രൂപയായി ഉയര്‍ത്തി നല്‍കും. എന്റെ സഹോദരിമാര്‍ക്ക് ഈ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ നല്‍കുന്ന വാഗ്ദാനമാണിത്. നമ്മള്‍ ഒന്നായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കള്‍
തുക വിവേകപൂര്‍വ്വം വിനിയോഗിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം സ്റ്റാലിന്റെ സുപ്രധാന നീക്കത്തെ രൂക്ഷവിമര്‍ശിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും വിജയ് ആരോപിച്ചു.
