ഐ റണ്‍ 3.0 മാരത്തോണ്‍ സംഘടിപ്പിച്ച് റോട്ടറി ക്ലബ്

രാവിലെ 6 മണിക്ക് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നാരംഭിച്ച മരത്തോണ്‍ റോട്ടറി ഇന്റനാഷണല്‍ പ്രസിഡന്റ് ജെന്നിഫര്‍ ജോണ്‍സ്, കെ എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഫ് ളാഗ് ഓഫ് ചെയ്തു.

Update: 2022-07-24 09:06 GMT

കൊച്ചി: ഐ റണ്‍ 3.0 എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിച്ച് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഡൗണ്‍ ടൗണ്‍. രാവിലെ 6 മണിക്ക് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നാരംഭിച്ച മരത്തോണില്‍ റോട്ടറി അംഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികളും കായികതാരങ്ങളും പങ്കെടുത്തു.റോട്ടറി ഇന്റനാഷണല്‍ പ്രസിഡന്റ് ജെന്നിഫര്‍ ജോണ്‍സ്, കെ എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഫ് ളാഗ് ഓഫ് ചെയ്തു.

റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്‌മോഹന്‍ നായര്‍, ദിനേശ് തമ്പി, ആര്‍ മാധവ് ചന്ദ്രന്‍ സി എസ് കര്‍ത്ത നേതൃത്വം നല്‍കി.ആദര്‍ശ് വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് മാരത്തോണിന്റെ മുന്‍നിരയില്‍ അണിചേര്‍ന്നത്. മോര്‍ മൈല്‍സ് മോര്‍ സ്‌മൈല്‍സ് എന്ന സന്ദേശമുയര്‍ത്തിയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്.

കണ്ടെയിനര്‍ റോഡിലൂടെ 5 കിലോമീറ്റര്‍, 10 റണ്ണുകളാണ് സംഘടിപ്പിച്ചത്. പള്ളുരുത്തി പ്രത്യാശ ഓക്‌സീലിയത്തിലെ കുട്ടികളും റണ്ണിന്റെ ഭാഗമായി. കാന്‍സര്‍ പരിരക്ഷ പദ്ധതികള്‍ക്കായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് റണ്‍ സംഘടിപ്പിച്ചത്.

Tags:    

Similar News