സിഎംആര്‍എല്ലില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആര്‍ഒസി; റിപ്പോര്‍ട്ട് പുറത്ത്

Update: 2024-06-01 09:06 GMT

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ROC). അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്‍ ഹരജിയിലാണ് മറുപടി.സിഎംആര്‍എല്ലില്‍ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകള്‍ കാണിച്ച് ചെലവുകള്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതല്‍ 2019 വരെയുള്ള കണക്കാണിത്. ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മറുപടി നല്‍കി. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ കേസ് സ്റ്റാറ്റസ് പകര്‍പ്പ് ഒരു ദേശീയ മാധ്യമത്തിന് ലഭിക്കുകയായിരുന്നു.