റിയാസ് മൗലവി വധം: ചാനല്‍ വാര്‍ത്തകള്‍ക്കടിയില്‍ കമന്റിട്ടവര്‍ക്കെതിരെ കേസെടുത്തു

Update: 2024-03-31 14:28 GMT

കാസര്‍കോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ട് ചാനല്‍ വാര്‍ത്തകള്‍ക്കടിയില്‍ കമന്റിട്ടവര്‍ക്കെതിരെ കേസ്. വര്‍ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തില്‍ സ്പര്‍ദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒരാള്‍ക്കെതിരെയാണ് നിലവില്‍ കാസര്‍കോട് ടൗണ്‍ പോലിസ് കേസെടുത്തിട്ടുള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടത്. അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളുടെ മുസ്ലിം വിരോധം മൂലം റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.




Tags:    

Similar News