അസീറില്‍ വാഹന അപകടത്തില്‍ പുനലൂര്‍ സ്വദേശി മരിച്ചു

കൊല്ലം, പുനലൂര്‍ കാര്യറ സ്വദേശി അഷറഫ് (54) ആണ് മരണമടഞ്ഞത്.അബഹയില്‍ നിന്നും ദര്‍ബ്ബിലേക്കു പോകുമ്പോള്‍ ഉള്ള ചുരത്തിലേക്കു വാഹനം മറിയുകയായിരുന്നു.ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് അപകടം നടന്നത്.

Update: 2021-01-26 17:18 GMT

റിയാദ്: അസീറില്‍ വാഹനാപകടത്തില്‍ പുനലൂര്‍ സ്വദേശി മരിച്ചു. കൊല്ലം, പുനലൂര്‍ കാര്യറ സ്വദേശി അഷറഫ് (54) ആണ് മരണമടഞ്ഞത്.അബഹയില്‍ നിന്നും ദര്‍ബ്ബിലേക്കു പോകുമ്പോള്‍ ഉള്ള ചുരത്തിലേക്കു വാഹനം മറിയുകയായിരുന്നു.ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് അപകടം നടന്നത്.റിയാദ് കേളി സാംസ്‌കാരിക വേദിയുടെ സജീവപ്രവര്‍ത്തകനും അസീര്‍ പ്രവാസി സംഘം അബഹ ഏരിയയുടെ സഖാവ് സലീമിന്റെ ബന്ധുവും ആണ് മരിച്ച അഷറഫ്.മൃതദേഹം തുടര്‍ നടപടികള്‍ക്കായി അബഹ അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു .

Tags:    

Similar News