റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തിരുവനന്തപുരത്ത്

Update: 2019-01-12 12:13 GMT

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഡോ.റിച്ചാര്‍ഡ് എം സ്റ്റാള്‍മാന്‍ വീണ്ടും കേരളത്തില്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ ഐസിഫോസിന്റെ ആഭിമുഖ്യത്തില്‍ 'എന്താണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍, അതിന്റെ ഉപയോഗവും പ്രചാരണവും എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നത്' എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും.

15ന് വൈകീട്ട് മൂന്നിന് മാസ്‌കോട്ട് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രഭാഷണത്തില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. 16ന് ഡോ.സ്റ്റാള്‍മാന്‍ ടെക്നോപാര്‍ക്കില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യും.


Tags:    

Similar News