സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ലാബിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; പരിശോധനക്ക് പോയവർ നിരീക്ഷണത്തിൽ പോവാൻ നിർദേശം

സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Update: 2020-08-02 08:15 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ആർജിസിബി ലാബിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞമാസം 20 മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിൽ ലാബിൽ പരിശോധനക്കായി പോയിട്ടുള്ള ജീവനക്കാർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോവണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു.  

ലാബ് ടെക്‌നീഷ്യയായ ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്നലേയും ജോലിക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Tags:    

Similar News