ആരാധനാലങ്ങളുടെ വിഷയത്തിലുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കുക: അബ്റാർ ഉലമാ കൗൺസിൽ

കഴിഞ്ഞ ജൂലൈ 8 മുതൽ ഏറ്റവും ശുചിത്വവും, സൂക്ഷ്മതയും, കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടുമാണ് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്തുന്നത്.

Update: 2020-10-07 12:49 GMT

വടുതല: ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയ സംസ്ഥാന സർക്കാറിൻ്റെ കൊവിഡ് പ്രോട്ടോക്കോൾ അടിയന്തിരമായി പുനപരിശോധിക്കണമെന്ന് അബ്റാർ ഉലമാ കൗൺസിൽ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

അകലങ്ങൾ പാലിക്കാതെ, മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ വിവാഹം ഉൾപ്പടെയുള്ള മറ്റ് പല കാര്യങ്ങൾക്കും 50 പേർ ഒരുമിച്ചു കൂടുവാൻ അനുവാദമുണ്ട്. എന്നാൽ ഒന്നര മീറ്റർ അകലം നിശ്ചയിച്ചും കൃത്യമായ ശുചിത്വത്തോടെയും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചും നടത്തപ്പെടുന്ന പ്രാർത്ഥനാ കാര്യങ്ങൾക്ക് 20 ൽ കൂടുതൽ ആളുകൾ പാടില്ല എന്ന് പറയുന്നതിൻ്റെ പൊരുൾ മനസിലാവുന്നില്ല.

കഴിഞ്ഞ ജൂലൈ 8 മുതൽ ഏറ്റവും ശുചിത്വവും, സൂക്ഷ്മതയും, കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടുമാണ് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്തുന്നത്. ആരാധനാലയങ്ങളുടെ വിഷയത്തിലുള്ള സർക്കാറിൻ്റെ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് അബ്റാർ ഉലമാ കൗൺസിൽ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.