പ്രവാസികളുടെ മടങ്ങിവരവ്; വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു

സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ തേടിയാണ് കത്തയച്ചത്. വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.

Update: 2020-04-25 05:30 GMT

തിരുവനന്തപുരം: കൊറോണ ഭീതിയിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ തേടിയാണ് കത്തയച്ചത്. വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.

പ്രവാസികളെ സ്വീകരിക്കാൻ കേരളം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാവും കേന്ദ്രം തീരുമാനമെടുക്കുക.

വിദേശകാര്യമന്ത്രാലയം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികൾ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാവും കേന്ദ്ര സർക്കാർ പ്രവാസികളുടെ തിരിച്ചുവരവിന് നടപടി കൈക്കൊള്ളുക.

Tags: