അതിഥി തൊഴിലാളികളുടെ മടക്കം: സംഘര്‍ഷങ്ങള്‍ തടയാന്‍ ഡിജിപിയുടെ നിര്‍ദേശം

സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നല്‍കി.

Update: 2020-04-30 14:07 GMT

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്രഅനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ അവര്‍ക്കിടയിലുണ്ടാവാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നല്‍കി.

മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അതിനായി ഏതാനും ദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സേവനവും തേടും. ഇതുമായി ബന്ധപ്പെട്ടുണ്ടാവാന്‍ ഇടയുള്ള ക്രമസമാധാനപ്രശ്‌നങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.   

Tags: