മുതലമടയില്‍ ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Update: 2025-08-23 08:36 GMT

പാലക്കാട്: മുതലമടയില്‍ ആദിവാസിയെ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ് കൊല്ലംകോട് പോലിസിന്റെ പിടിയിലായത്. റിസോര്‍ട്ട് നടത്തിപ്പുകാരനായ ഇവരുടെ മകന്‍ പ്രഭു ഒളിവിലാണ്. മര്‍ദ്ദനമേറ്റ വെള്ളയപ്പന്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസമാണ് മുതലമടയിലെ റിസോര്‍ട്ടില്‍ ജീവനക്കാരനായ വെള്ളയപ്പന്‍ എന്ന 54 കാരനെ മുറിയില്‍ പൂട്ടിയിട്ടത്. അനുമതിയില്ലാതെ ബിയര്‍ എടുത്തു കുടിച്ചു എന്ന് ആരോപിച്ചായിരുന്നു രംഗനായകിയും അവരുടെ മകനും മുറിയില്‍ പൂട്ടിയിട്ടതും മര്‍ദിച്ചതും എന്ന് വെള്ളയപ്പന്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ മുറി പൊളിച്ചാണ് പുറത്തെത്തിച്ചത്. സംഭവം പുറത്തിറയിച്ച ആളെയും കാണാനില്ലെന്നാണ് പോലിസ് പറയുന്നത്. കേസിലെ മുഖ്യ പ്രതിയായ പ്രഭുവിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.