റിപ്പബ്ലിക് ദിനത്തിലെ നിശ്ചലദൃശ്യം ഒഴിവാക്കി; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കേരളം

കേരളത്തിനെ ഒഴിവാക്കിയതിൽ ഒരു അത്ഭുതവും ഇല്ലെന്നും കേരളമെന്നു കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തു പിടിക്കുന്ന അവസ്ഥയാണെന്നും ബാലൻ പറഞ്ഞു.

Update: 2020-01-03 06:16 GMT

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ വിമർശിച്ച് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ. കേരളത്തിനെ ഒഴിവാക്കിയതിൽ ഒരു അത്ഭുതവും ഇല്ലെന്നും കേരളമെന്നു കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തു പിടിക്കുന്ന അവസ്ഥയാണെന്നും ബാലൻ പറഞ്ഞു. കേരളത്തിന്റെ നിശ്ചലദൃശ്യം എതിർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും എന്തിനാണ് ഈ വെറുപ്പെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട പരിശോധനയിലാണ് കേരളത്തെ പുറത്താക്കിയത്. കലാമൂല്യമുള്ള ദൃശ്യം എന്തിനാണ് ഒഴിവാക്കിയതെന്ന് അറിയില്ല. ഇത് മൂന്നാം തവണയാണ് കേരളത്തിന്റേത് തഴയുന്നത്. എന്നാൽ നേരത്തെതിനെല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെ പുറത്താക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ബാലൻ ആരോപിച്ചു.

Tags:    

Similar News