കോടിയേരിക്ക് മറുപടി; എന്‍എസ്എസ്സിനെ സിപിഎം രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് സുകുമാരന്‍ നായര്‍
എന്‍എസ്എസ്സിനെതിരേ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസ്സിന് ഉദ്ദേശമില്ല. അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍എസ്എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല.
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ്സിനെതിരേ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസ്സിന് ഉദ്ദേശമില്ല. അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍എസ്എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല.
ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ല. ആരുമായും നിഴല്‍ യുദ്ധത്തിനുമില്ല. ശബരിമല നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് സിപിഎമ്മിനെ ഭയപ്പെടുത്താനോ വിരട്ടാനോ നില്‍ക്കേണ്ടെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. സമുദായ സംഘടന രാഷ്ട്രീയത്തില്‍ ഇടപെടേണ്ട. രാഷ്ട്രീയത്തില്‍ ഇടപെടാനാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി എന്‍എസ്എസ്സിനോട് ആവശ്യപ്പെട്ടിരുന്നു.