കേരളത്തില്‍ ഒറ്റ, ഇരട്ട അക്കത്തിലുള്ള വാഹനങ്ങളുടെ നിയന്ത്രണം നീക്കി
കണ്ടെയ്ന്മെന്റ് സോണുകളില്‍ ഈ ഇളവില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് ഇവിടെ അനുമതിയുള്ളത്.
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റ, ഇരട്ട അക്കത്തിലുള്ള വാഹന നിയന്ത്രണം നീക്കി. ഇതോടെ ഇനി രാവിലെ ഏഴുമുതല്‍ രാത്രി എഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഈ ഇളവില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് ഇവിടെ അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.