പുത്തുമല പുനരധിവാസം; വീടിന് സ്ഥലം നല്‍കി വിമുക്തഭടന്‍ മാതൃകയായി

മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ സി ജോസ്, ഭാര്യ റോസ്‌റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്ക് കൈമാറിയത്.

Update: 2020-07-06 11:14 GMT

കല്‍പ്പറ്റ: പുത്തുമലയിലെ ദുരിതബാധിതരെ സഹായിക്കാന്‍ അഞ്ച് സെന്റ് സ്ഥലം നല്‍കി വിമുക്തഭടന്‍ മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ സി ജോസ്, ഭാര്യ റോസ്‌റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്ക് കൈമാറിയത്.

കണിയാമ്പറ്റയിലെ മില്ലുമുക്ക് വെയ്സ്ലാന്റ് സ്ഥലത്തിനടുത്തുള്ള അഞ്ച് സെന്റ് സ്ഥലമാണ് ഭവനരഹിതരായ പുത്തുമലയിലെ കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനായി സംഭാവനചെയ്തത്. ആര്‍ടിഒ എം പി ജെയിംസ് മുഖേനയാണ് ഇവരെ കണ്ടെത്തിയത്. സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

Tags:    

Similar News