മാഹിയെക്കുറിച്ചുള്ള പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പോലിസ്
എന്‍ ഡി എ സ്ഥാനാര്‍ഥി എം ടി രമേശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമര്‍ശം നടത്തിയത്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുവെന്നും റോഡിലൂടെ പോകാന്‍ കഴിയുമായിരുന്നില്ലെന്നുമായിരുന്നു പരാമര്‍ശം. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്ന മാഹിയിലെ റോഡുകള്‍ മോദി സുന്ദരമാക്കി മാറ്റിയെന്നും പി സി ജോര്‍ജ് പറഞ്ഞു.നേരത്തെ സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് പി സി ജോര്‍ജിനെതിരെ മാഹി പോലിസ് വിവിധ വകുപ്പുകളില്‍ കേസെടുത്തിരുന്നു. സി പി എം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. പി സി ജോര്‍ജിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ദേശീയ വനിത കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.