സംസ്ഥാനത്തെ പി എസ്‌ സി റാങ്ക് ലിസ്റ്റുകൾ ചുരുക്കുന്നു

റിപോർട്ട് ചെയ്തതും സാധ്യതയുള്ള ഒഴിവുകളും പരിഗണിച്ച് മെയിൻ ലിസ്റ്റ് തയ്യാറാക്കും.

Update: 2020-08-14 09:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ വെട്ടിച്ചുരുക്കുന്നു. റാങ്ക് ലിസ്റ്റുകളുടെ ശാസ്ത്രീയമായ പുനക്രമീകരണം നടത്തുന്നുവെന്നാണ് പി എസ്‌ സി അധികൃതർ നൽകുന്ന വിശദീകരണം. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ഇനി മുതൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷ നടന്ന തസ്തികയിലേക്ക് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, വരാൻ സാധ്യതയുള്ള ഒഴിവുകൾ, സമാനമായ തസ്തികയിലേക്ക് കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ നടന്ന നിയമനങ്ങളുടെ കണക്ക്. ഈ മാനദണ്ഡങ്ങൾ പരിഗണിച്ചാവും ഇനിമുതല്‍ മെയിൻ ലിസ്റ്റ് തയാറാക്കുക. മെയിൻ ലിസ്റ്റിന്‍റെ അഞ്ചിരട്ടി സപ്ലിമെന്‍റി ലിസ്റ്റും തയ്യാറാകും.

റാങ്ക് ലിസ്റ്റിൽ നിരവധി പേരുകൾ വരികയും ഭൂരിഭാഗം പേർക്കും നിയമനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന നിലവിലെ അവസ്ഥ ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പി എസ് സി പറയുന്നത്. മെയിൻ ലിസ്റ്റിൻ്റെ അഞ്ചിരട്ടി സപ്ലിമെന്‍ററി ലിസ്റ്റ് ഉണ്ടാകുന്നതിനാൽ സംവരണ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുമില്ല. എന്നാൽ ഈ തീരുമാനത്തിനെതിരെ ഉദ്യോഗാർഥികൾ രംഗത്തെത്തി. നിലവിലെ ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. അതിനു ശേഷമേ റാങ്ക് ലിസ്റ്റ് പരിഷ്കരണം കൊണ്ടുവരാവൂവെന്നും ഉദ്യോഗാർഥികൾ പറയുന്നു.

Tags:    

Similar News