തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലിസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച..
രാജ്ഭവന്‍ നല്‍കിയ പോലിസുകാരുടെ പട്ടിക പ്രകാരം രാജ്ഭവന്‍ സുരക്ഷയ്ക്കായി പോലിസുകാരെ വിന്യസിച്ച തീരുമാനം ഇറങ്ങി ഒരു മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് കടുത്ത നീരസമുണ്ട്. പുതിയ പോലിസ് മേധാവിയെ ഗവര്‍ണര്‍ ഈ നീരസം അറിയിച്ചതായും റിപോര്‍ട്ടുണ്ട്.