റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം
രാവിലെ ഒമ്പ തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ പ്രവർത്തിക്കുക.
തിരുവനന്തപുരം: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമാായി കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. രാവിലെ ഒമ്പ തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ പ്രവർത്തിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂർ കടകൾ അടച്ചിടും.
അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്നു നേരത്തേ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നു നിർദേശമുണ്ട്. മെഡിക്കൽ ഷോപ്പുകൾ തുറക്കും. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർകോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാണ്.