റേഷന്‍ വിതരണം: ഒടിപി സംവിധാനം പുന:സ്ഥാപിച്ചു

റേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Update: 2020-04-19 10:15 GMT

പത്തനംതിട്ട: റേഷന്‍ വിതരണം നാളെ മുതല്‍ ഒടിപി സമ്പ്രദായം മുഖേനയായിരിക്കും. ലോക്ക് ഡൗണിനുമുമ്പ് ചെയ്തിരുന്നതുപോലെ, റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ സഹിതം റേഷന്‍കടയിലെത്തി റേഷന്‍സാധനങ്ങള്‍ കൈപ്പറ്റണമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം എസ് ബീന അറിയിച്ചു.

കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഒടിപി പുന:സ്ഥാപിച്ചത്. റേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സാങ്കേതിക കാരണങ്ങളാല്‍ ഒടിപി നടക്കാതെ വന്നാല്‍ മാത്രമേ മാനുവല്‍ ആയി വിതരണം നടത്തുകയുള്ളൂ.

Tags: