ഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്‍; തന്റെ പാട്ടുകളില്‍ ജാതിയതയില്ല

Update: 2025-06-26 15:22 GMT
ഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്‍; തന്റെ പാട്ടുകളില്‍ ജാതിയതയില്ല

കൊച്ചി: കാവിക്കൊടിയേന്തിയ ഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്‍. ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും ആര്‍എസ്എസ് വിമര്‍ശനത്തില്‍ ഇടപെടാറില്ലെന്നും വേടന്‍ പറഞ്ഞു. താന്‍ ജാതീയത വിറ്റ് കാശാക്കുന്നില്ലെന്നും തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ജാതിക്ക് എതിരെയാണ് പറയുന്നത്. ഉന്നത നിലവാരത്തില്‍ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണെന്നും വേടന്‍ അഭിപ്രായപ്പെട്ടു. ജോലിയിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നും വേടന്‍ പറഞ്ഞു.

ഒരുപാട് പാട്ടുകള്‍ ചെയ്യാനുണ്ട്. സിനിമകള്‍ ചെയ്യാനുണ്ട്. താന്‍ ജാതിക്ക് എതിരെയാണ് പറയുന്നത്. വിദേശ പരിപാടികള്‍ക്കു വേണ്ടി പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേടന്‍ വ്യക്തമാക്കി.




Tags:    

Similar News