ആംബുലന്‍സിലെ പീഡനം: തെളിവുകള്‍ ശേഖരിച്ചു; അന്വേഷണത്തിന് 11 അംഗസംഘം

പ്രതി നൗഫലിനെ മൂന്നുദിവസം പോലിസ് കസ്റ്റഡിയില്‍ കിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നൗഫലിനെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പരുക്കേല്‍പ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍ എന്നീ വകുപ്പുകള്‍ക്കുപുറമെ പട്ടികജാതി പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

Update: 2020-09-08 03:30 GMT

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ ദലിത് യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിന് 11 അംഗ സംഘം. അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നേതൃത്വത്തില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘമാണ് അന്വേഷണം നടത്തുന്നതെന്നു ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.

പ്രതി നൗഫലിനെ മൂന്നുദിവസം പോലിസ് കസ്റ്റഡിയില്‍ കിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നൗഫലിനെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പരുക്കേല്‍പ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍ എന്നീ വകുപ്പുകള്‍ക്കുപുറമെ പട്ടികജാതി പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരില്ലാതെ രോഗികളെ മാത്രമായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയച്ച സാഹചര്യമുള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും അന്വേഷിക്കുമെന്നും ജില്ലാപോലിസ് മേധാവി അറിയിച്ചു. 

Tags: