ബലാല്‍സംഗ കേസ്: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി നോട്ടീസ്. കേസില്‍ സംസ്ഥാന പോലിസിന്റെ മറുപടി തേടി.വീട്ടുജോലിക്കാരിയുടെ മകളെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.
വീട്ടുജോലിക്കാരിയുടെ മകളെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസില്‍ എറണാകുളം പോക്‌സോ കോടതി മോന്‍സനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
പ്രായപൂര്‍ത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാല്‍സംഗ കേസ്. ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിലവിലെ അപ്പീല്‍. മുതിര്‍ന്ന അഭിഭാഷകന്‍ ആദിത്യ സോന്‍ദ്ദി, അഭിഭാഷകന്‍ വിഷ്ണു പി എന്നിവരാണ് മോണ്‍സണായി ഹാജരായത്.