തൃശൂരില്‍ പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.

Update: 2020-10-07 03:44 GMT

തൃശൂര്‍: പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. എളനാട് സ്വദേശി സതീഷ് ( കുട്ടന്‍- 38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.

ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു. പഴയന്നൂര്‍ പോലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ടയാളാണ് സതീഷ്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News