കുടുങ്ങിപ്പോയ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കണം; ചെന്നിത്തല വിദേശകാര്യമന്ത്രിക്ക് കത്ത് നല്‍കി

തിരിച്ചെത്താനും തിരിച്ചുപോകാനും സൗദി അനുവദിച്ച സമയം മലയാളികളെ ദോഷകരമായി ബാധിക്കും.

Update: 2020-03-13 05:45 GMT

തിരുവനന്തപുരം: സൗദി സര്‍ക്കാര്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുള്‍പ്പെടെയുള്ള പന്ത്രണ്ട് കൊറോണാ ബാധിത രാജ്യങ്ങളില്‍ നിന്നും സൗദിയില്‍   ഹ്രസ്വസന്ദര്‍ശനത്തിനെത്തിയവരും അവിടെ നിന്നും കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വന്നവരും 72 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തുകയോ, തിരിച്ചുപോവുകയോ വേണമെന്ന് സൗദി സര്‍ക്കാര്‍ നിര്‍ദേശിച്ചതായി മാധ്യമ വാര്‍ത്തകളില്‍  നിന്നറിയാന്‍ കഴിഞ്ഞു. ഇത് നിരവധി മലയാളികളെ ദോഷകരമായി ബാധിക്കുമെന്നുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി ജയശങ്കറിന് അയച്ച കത്തില്‍  സൂചിപിച്ചു. ഈ സാഹര്യത്തില്‍ സൗദിയില്‍ കുടുങ്ങിപ്പോയ മലയാളികൾ ഉള്‍പ്പെടെയുളളവരെ അടിയന്തരമായി തിരിച്ചെത്തിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.


ഇത്രക്ക് ചുരുങ്ങിയ കാലയളവില്‍ സൗദിയിലേക്കും അവിടെ നിന്ന് നാട്ടിലേക്കും തിരിച്ചു പോവുക എന്നത് പലര്‍ക്കും അസാധ്യമായ കാര്യമാണ്. ഇതുമൂലം വിമാനടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്കും, ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്. അത്കൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയും അടിയന്തരമായി ഇടപെട്ട്  ഈ ബുദ്ധിമുട്ട് പരിഹരിക്കാണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News