മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവ പൂര്‍ണ്ണമായ സമീപനം സ്വീകരിക്കണം: രമേശ് ചെന്നിത്തല

ഫ്‌ളാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്‌ളാറ്റുകള്‍ വാങ്ങിയത്. ഇത് നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല.

Update: 2019-09-12 11:09 GMT

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതില്‍  കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫ്‌ളാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്‌ളാറ്റുകള്‍ വാങ്ങിയത്. ഇത് നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല.

ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിന് ഫ്‌ളാറ്റിലെ താമസ്സക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല.  അതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണം. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വരികയാണെങ്കില്‍  തക്കതായ നഷ്ടപരിഹാരം നല്‍കുകയും പുനരധിവസിപ്പിക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags: