തന്നെ അവഹേളിക്കാൻ സിപിഎം സൈബർ ഗുണ്ടകളെ ഏർപ്പെടുത്തി: ചെന്നിത്തല
നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹവും പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവുമാകുന്നത് എങ്ങനെയാണ്.
തിരുവനന്തപുരം: നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹവും പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവുമാകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ വ്യക്തിപരമായി അവഹേളിക്കാൻ സിപിഎം സൈബർ ഗുണ്ടകളെ ആസൂത്രിതമായി ഏർപ്പെടുത്തിയിരിക്കുന്നതായും ചെന്നിത്തല ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
തനിക്കെതിരെ നടക്കുന്നത് സംഘടിത ശ്രമമാണ്. ഈ പ്രവണത ശരിയല്ല. ഇതിലൊന്നും തനിക്ക് പരാതിയില്ലെന്നും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.