റമദാനിലെ രാത്രികാല കര്‍ഫ്യു: സമയം പുനക്രമീകരിക്കേണ്ടത് അനിവാര്യം- അല്‍കൗസര്‍ ഉലമ കൗണ്‍സില്‍

കൊവിഡിന്റെ ആദ്യതരംഗം മുതല്‍ ഈ ഘട്ടംവരെ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏറ്റവും ഗൗരവത്തോടെ പാലിക്കപ്പെട്ടുപോന്നിടങ്ങളാണ് മസ്ജിദുകള്‍. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വിശ്വാസികളോട് നീതിയുക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Update: 2021-04-20 06:44 GMT

കോഴിക്കോട്: പരിശുദ്ധ റമദാനില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള കര്‍ഫ്യു മുസ്‌ലിം സമൂഹം വളരെ ഗൗരവത്തോടെ നിര്‍വഹിക്കുന്ന പ്രത്യേക ആരാധനാകര്‍മങ്ങള്‍ക്ക് തടസമുണ്ടാക്കുന്നതാണെന്ന് അല്‍കൗസര്‍ ഉലമ കൗണ്‍സില്‍. അതുകൊണ്ടുതന്നെ കര്‍ഫ്യൂ സമയം പുനക്രമീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അല്‍കൗസര്‍ ഉലമ കൗണ്‍സില്‍ രക്ഷാധികാരി ശൈഖുല്‍ ഹദീസ് മൗലാനാ മുഫ്തി സുലൈമാന്‍ അല്‍കൗസരിയും പ്രസിഡന്റ് മൗലാനാ ടി എ അബ്ദുല്‍ ഗഫാര്‍ അല്‍കൗസരിയും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊവിഡിന്റെ ആദ്യതരംഗം മുതല്‍ ഈ ഘട്ടംവരെ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏറ്റവും ഗൗരവത്തോടെ പാലിക്കപ്പെട്ടുപോന്നിടങ്ങളാണ് മസ്ജിദുകള്‍. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വിശ്വാസികളോട് നീതിയുക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ റമദാനായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ ഈ വിഷയം അനുഭാവപൂര്‍വം പരിഗണിക്കുകയും സമയപുനക്രമീകരണ നടപടികളിലേക്ക് നീങ്ങുകയും വേണമെന്ന് അല്‍കൗസര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ശരീഫ് കൗസരി തൊടുപുഴ, മുഹമ്മദ് ഹാഷിം കൗസരി എടത്തല, ഹാഫിസ് നൗഫല്‍ കൗസരി, അബ്ദുല്‍ നാസര്‍ കൗസരി, എ.പി ശിഫാര്‍ കൗസരി, റഹ്മത്തുള്ള കൗസരി, ഷമീര്‍ കൗസരി, ഹാഫിസ് അനീബ് കശ്ശാഫി പത്തനംതിട്ട, ഹാഫിസ് അന്‍സാരി കൗസരി പത്തനംതിട്ട, ഹാഫിസ് അ:റഹിം കൗസരി പത്തനാപുരം, ഇസ്സുദ്ദീന്‍ കൗസരി മംഗലാപുരം, മുസ്തഫ കൗസരി പട്ടാമ്പി, ഷംനാസ് കശ്ശാഫി തൊടുപുഴ, ഹാഫിസ് അനസ് കൗസരി വാഴൂര്‍, ഇല്യാസ് കൗസരി വടുതല, ഹാഫിസ് സവാദ് കശ്ശാഫി നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News