കേരളത്തിൽ തുടർഭരണം എന്ന എൽഡിഎഫിന്റെ സന്ദേശം; അഭ്യർത്ഥന ജനങ്ങൾ നെഞ്ചിലേറ്റി
കണ്ണൂർ മണ്ഡലത്തിൽ മൽസരിച്ച എനിക്ക് കണ്ണൂരിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് ഞാൻ ഹൃദയ പൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നു.
കണ്ണൂർ: എൽഡിഎഫിന് നൽകിയ ചരിത്ര വിജയത്തിൽ പങ്കാളികളായ ജനങ്ങളെ കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അഭിനന്ദിക്കുന്നുവെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി.
കഴിഞ്ഞ 5 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിന്റെ ശക്തി ചൈതന്യമായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നിർവ്വഹിച്ച സമാനതകളില്ലത്ത വികസന-സാമൂഹ്യക്ഷേമ പദ്ധതികൾക്കുള്ള സമ്പൂർണ്ണമായ പിന്തുണയാണ് ഈ വിജയം. കണ്ണൂർ മണ്ഡലത്തിൽ മൽസരിച്ച എനിക്ക് കണ്ണൂരിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് ഞാൻ ഹൃദയ പൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നു.
കണ്ണൂരിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിജയം. തിരഞ്ഞെടുപ്പ് രംഗത്ത് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് കഠിനാധ്വാനം ചെയ്ത എൽഡിഎഫ് നേതാക്കാൾ, പ്രവർത്തകർ, രാഷ്ട്രീയം മറന്ന് സഹകരിച്ചവർ എല്ലാവർക്കും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.