ആർ ശ്രീലേഖ അഗ്നിശമന രക്ഷാസേനാ മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരത്ത് ഫയർഫോഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ ഹേമചന്ദ്രൻ ചുമതല കൈമാറി.

Update: 2020-05-31 08:45 GMT

തിരുവനന്തപുരം: സംസ്ഥാന അഗ്നിശമനരക്ഷാ സേനാ മേധാവിയായി ആർ ശ്രീലേഖ ചുമതലയേറ്റു. എ ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലേക്കാണ് ആർ ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയാണ് ശ്രീലേഖ. തിരുവനന്തപുരത്ത് ഫയർഫോഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ ഹേമചന്ദ്രൻ ചുമതല കൈമാറി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് ആർ ശ്രീലേയ്ക്ക് ഡിജിപിയായി നിയമനം നൽകിയത്.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കോളജ് അധ്യാപികയായും റിസർവ് ബാങ്ക് ഉദ്യോഗസ്ഥയായും പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലാ പോലിസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. സിബിഐ കൊച്ചി, ന്യൂഡൽഹി കേന്ദ്രങ്ങളിലും ജോലി ചെയ്തു. എറണാകുളം ഡിഐജി ആയിരുന്നു. റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ എന്നിവയുടെ എംഡി ആയി പ്രവർത്തിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി, വിജിലൻസ് ഡയറക്ടർ, ഇന്‍റലിജന്‍സ് എഡിജിപി, ജയിൽമേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

Tags:    

Similar News