ആര്‍ ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവി; എം ആര്‍ അജിത്കുമാര്‍ ഗതാഗത കമ്മീഷണര്‍

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യവനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി മാറിയിരിക്കുകയാണ് ആര്‍ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ.

Update: 2020-05-27 10:18 GMT

തിരുവനന്തപുരം: ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ഈമാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. ഗതാഗത കമ്മീഷണറായി എഡിജിപി എം ആര്‍ അജിത്കുമാറിനെ നിയമിച്ചു. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യവനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി മാറിയിരിക്കുകയാണ് ആര്‍ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍ ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കും.

ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സര്‍വേ ഡയറക്ടറായ പ്രേമിനെ തന്റെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞതിന് പിന്നാലെയാണ് വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നത്. റീ ബില്‍ഡ് കേരളയുടെ മേധാവി സ്ഥാനത്തുനിന്നും നേരത്തെ മാറ്റിയിരുന്നു. ആസൂത്രണവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ഡോ.എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. 

Tags:    

Similar News