തൃശൂര്‍ മൃഗശാല ഡിസംബറോടെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും: വനം മന്ത്രി കെ രാജു

360 കോടിയുടെ സുവോളജിക്കല്‍ പാര്‍ക്കിനായി കിഫ്ബിയില്‍നിന്ന് 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതമായും അനുവദിച്ചിട്ടുണ്ട്.

Update: 2020-07-03 03:54 GMT

തൃശൂര്‍: തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ ഈ വര്‍ഷം ഡിസംബറോടെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്കില്‍ സംസ്ഥാന വനമഹോത്സവം ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

360 കോടിയുടെ സുവോളജിക്കല്‍ പാര്‍ക്കിനായി കിഫ്ബിയില്‍നിന്ന് 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതമായും അനുവദിച്ചിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ ആരംഭിച്ച ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന നാല് കൂടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രണ്ടും മൂന്നും ഘട്ടങ്ങളായി 19 കൂടുകളുടെ നിര്‍മ്മാണം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

338 ഏക്കര്‍ വനഭൂമിയില്‍ വന്യജീവികളെ പരിപാലിക്കുന്നതിനായി 23 കൂടുകള്‍, സൂ ഹോസ്പിറ്റല്‍ സമുച്ചയം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News