പുസ്തകപ്രസാധകന്‍ വിജയന്‍ കുന്നുമ്മക്കര നിര്യാതനായി

നാടകരരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് 1990ല്‍ രചിച്ച 'ഉപസംഹാരം', 2003ല്‍ എഴുതിയ 'പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല' എന്നീ നാടകങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ രചനാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Update: 2019-08-02 03:13 GMT

വടകര: നാടകപ്രവര്‍ത്തകനും വടകരയിലെ പ്രമുഖ പുസ്തക പ്രസാധകനും എഴുത്തുകാരനുമായ വിജയന്‍ കുന്നുമ്മക്കര (55) നിര്യാതനായി. അര്‍ബുതബാധിതനായിരുന്നു. ഫെയ്ത്ത് ബുക്‌സ് ഇന്റര്‍നാഷനലിന്റെ ഉടമയാണ്. കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്. നാടകരരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് 1990ല്‍ രചിച്ച 'ഉപസംഹാരം', 2003ല്‍ എഴുതിയ 'പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല' എന്നീ നാടകങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ രചനാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പരേതനായ വയലില്‍കുനി ഗോപാലന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: രാധ വിജയന്‍. മകന്‍: യൂജിന്‍ ജി വിജയന്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍ (അക്ഷര ബുക്‌സ്, ഓര്‍ക്കാട്ടേരി), വിലാസിനി (റിട്ട. അധ്യാപിക, ചോമ്പാല നോര്‍ത്ത് എല്‍പി സ്‌കൂള്‍), അശോകന്‍ (അക്ഷര സ്‌റ്റോര്‍സ്, വടകര). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കുന്നുമ്മക്കരയിലെ വീട്ടുവളപ്പില്‍. 

Tags: