ഹൈക്കോടതി നിരീക്ഷണം: പിഎസ്‌സി ചെയര്‍മാന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

സിബിഐ അന്വേഷണത്തിന്റെ അനിവാര്യതയാണ് ഹൈക്കോടതി നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നത്. ഉന്നതബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാവുന്ന സ്ഥിതിയാണുള്ളതെന്ന കോടതി നിരീക്ഷണവും അതീവഗൗരവമുള്ളതാണ്.

Update: 2019-08-22 12:06 GMT

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉന്നതറാങ്ക് കിട്ടിയ സംഭവത്തില്‍ പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുനിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല. സിബിഐ അന്വേഷണത്തിന്റെ അനിവാര്യതയാണ് ഹൈക്കോടതി നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നത്. ഉന്നതബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാവുന്ന സ്ഥിതിയാണുള്ളതെന്ന കോടതി നിരീക്ഷണവും അതീവഗൗരവമുള്ളതാണ്.

മുന്‍കാലങ്ങളിലും ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗത്തിലൂടെ പിഎസ്‌സി പട്ടികയില്‍ സിപിഎമ്മുകാര്‍ കയറിപ്പറ്റിയോ എന്നത് പരിശോധിക്കേണ്ടിരിക്കുന്നു. മുഖ്യമന്ത്രി ആദ്യമേ വെള്ളപൂശിയ ഈ ക്രമക്കേട് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലിസ് അന്വേഷിക്കുന്നത് ഫലപ്രദമാവില്ല. ഇതില്‍ സമഗ്രാ ന്വേഷണം വേണം. അതുകൊണ്ട് യുഡിഎഫ് ആദ്യം ഉന്നയിച്ച സിബിഐ അന്വേഷണത്തിന്റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News