ലോക്ക് ഡൗണിനുശേഷം പരീക്ഷകൾ നടത്തുന്നതിനുള്ള സാധ്യത പഠിക്കാൻ പി.എസ്.സി

മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ ജൂണിൽ പരീക്ഷകൾ പുനരാരംഭിക്കാനാണ് ആലോചന. ഉദ്യോഗാർഥികളിൽ നിന്നു കൺഫർമേഷൻ വാങ്ങുകയും ചോദ്യക്കടലാസ് തയാറാക്കുകയും ചെയ്ത പരീക്ഷകളാകും ആദ്യം.

Update: 2020-05-06 00:45 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിനുശേഷം പരീക്ഷകൾ നടത്തുന്നതിനുള്ള സാധ്യത പഠിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ ജൂണിൽ പരീക്ഷകൾ പുനരാരംഭിക്കാനാണ് ആലോചന. ഉദ്യോഗാർഥികളിൽ നിന്നു കൺഫർമേഷൻ വാങ്ങുകയും ചോദ്യക്കടലാസ് തയാറാക്കുകയും ചെയ്ത പരീക്ഷകളാകും ആദ്യം. ആയിരത്തിൽ താഴെ അപേക്ഷകരുള്ള പരീക്ഷകൾ പി.എസ്.സിയുടെ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ അകലം പാലിച്ചു നടത്താനാകുമോയെന്നു പരിശോധിക്കാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തി. അസി. സർജൻമാരുടെ തസ്തികയിലേക്കുള്ള പരീക്ഷ എൻജിനീയറിങ് കോളജുകളിലെ ഓൺലൈൻ കേന്ദ്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തുന്നതു പരിശോധിക്കും.

ജനുവരിയിൽ നടന്ന വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിലെ വിജ്ഞാപന പ്രകാരം ശേഷിക്കുന്ന പരീക്ഷകൾക്ക് അപേക്ഷിച്ചവർക്ക് അടുത്ത ജൂലൈയിലെ വിജ്ഞാപനം അനുസരിച്ചു ഫീസ് ഇളവ് നൽകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ഒഫ്താൽമോളജി തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജില്ലകളിൽ എൻ.സി.സി, സൈനിക് വെൽഫെയർ വകുപ്പിൽ എൽ.ഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടന്മാർ) തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മലപ്പുറം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യു.പി- തസ്തികമാറ്റം); കൊല്ലം, എറണാകുളം, കാസർകോട് ജില്ലകളിൽ ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് അഭിമുഖം നടത്തും.

Tags:    

Similar News