കോ​പ്പി​യ​ടി​ച്ചെ​ങ്കി​ൽ അ​തു ത​ന്‍റെ ക​ഴി​വ്; ഫേസ്ബുക്കിൽ പ്രതികരണവുമായി പ​രീ​ക്ഷാത​ട്ടി​പ്പ് ​കേ​സി​ലെ പ്രതി ന​സീം

എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നി​ര​വ​ധിപേ​ർ പി​ന്തു​ണയുമായി രംഗത്തെത്തി. നസീമിനെ വിമർശിച്ചവർക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി.

Update: 2019-11-05 06:15 GMT

തി​രു​വ​ന​ന്ത​പു​രം: കോ​പ്പി​യ​ടി​ച്ചെ​ങ്കി​ൽ അ​തു ത​ന്‍റെ ക​ഴി​വാ​ണെ​ന്നു പി​എ​സ്‌സി പ​രീ​ക്ഷാ ത​ട്ടി​പ്പു​കേ​സി​ലെ പ്രതി ന​സീം. ഫേ​സ്ബു​ക്കി​ലെ തന്റെ പു​തി​യ ചി​ത്രത്തിനുള്ള കമന്റിന് നൽകിയ മറുപടിയിലാണ് നസീമിന്റെ പ്രതികരണം. "​തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലെ​ന്ന് ഞാ​ൻ മ​ന​സി​ൽ തീ​രു​മാ​നി​ച്ച നി​മി​ഷ​മാ​യി​രു​ന്നു, ഞാ​ൻ ആ​ദ്യ​മാ​യി വി​ജ​യി​ച്ച​ത്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ക​ഴി​ഞ്ഞദി​വ​സം ന​സീം ചി​ത്രം പോസ്റ്റ് ചെ​യ്ത​ത്. "​നീ​യൊ​ക്കെ എ​ങ്ങ​നെ തോ​ൽ​ക്കാ​ൻ, അ​മ്മാ​തി​രി കോ​പ്പി​യ​ടി​യ​ല്ലേ' എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്. ഇ​തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് "​കോ​പ്പി​ടി​ച്ചെ​ങ്കി​ൽ അ​തെ​ന്‍റെ ക​ഴി​വ്' എ​ന്നു ന​സീം മ​റു​പ​ടി ന​ൽ​കി​യ​ത്. 

ചി​ത്ര​ത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളും ലൈ​ക്കു​ക​ളുമെത്തി. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നി​ര​വ​ധിപേ​ർ പി​ന്തു​ണയുമായി രംഗത്തെത്തി. നസീമിനെ വിമർശിച്ചവർക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി. പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ന​സീം അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്‌.സി പരീക്ഷാ തട്ടിപ്പ് കേസിലും പോലിസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു.

അതേസമയം പരീക്ഷാ തട്ടിപ്പ് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ആഗസ്ത്  എട്ടിനാണ് ശിവരഞ്ജിത്ത്, നസീം എന്നിവര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരീക്ഷാ ക്രമക്കേടില്‍ പോലിസ് കേസെടുത്തത്. നേരത്തെ പോലിസ് ചോദ്യം ചെയ്യലിലും പ്രതികള്‍ കോപ്പിയടിച്ച കാര്യം സമ്മതിച്ചിരുന്നു. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയതെന്നും മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


Tags:    

Similar News