യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികള്‍ റാങ്ക് പട്ടികയില്‍; പി.എസ്.സി ചെയര്‍മാന്‍ ഇന്ന് ഗവര്‍ണറെ കാണും

കെ.എ.പി നാലാം ബറ്റാലിയനിലെ പരീക്ഷയില്‍ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും നസീമിനു ഇരുപത്തിയെട്ടാമത്തെ റാങ്കുമായിരുന്നു ലഭിച്ചത്. ക്രമക്കേടുകള്‍ നടത്തിയാണ് റാങ്ക് നേടിയതെന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഗവര്‍ണറെ കണ്ട് ആരോപണമുയര്‍ത്തിയിരുന്നു.

Update: 2019-07-22 06:54 GMT

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. വെള്ളിയാഴ്ച നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇന്ന് എത്താമെന്നു അറിയിക്കുകയായിരുന്നു.

കെ.എ.പി നാലാം ബറ്റാലിയനിലെ പരീക്ഷയില്‍ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും നസീമിനു ഇരുപത്തിയെട്ടാമത്തെ റാങ്കുമായിരുന്നു ലഭിച്ചത്. ക്രമക്കേടുകള്‍ നടത്തിയാണ് റാങ്ക് നേടിയതെന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഗവര്‍ണറെ കണ്ട് ആരോപണമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ചെയര്‍മാനോടു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്

Tags:    

Similar News