സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

പോ​ലി​സ് നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

Update: 2020-09-15 08:15 GMT

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ ​ടി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലി​സ് നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. 

എം​എ​ൽ​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, കെ എ​സ് ശ​ബ​രി​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം അ​ര​ങ്ങേ​റി​യ​ത്. ഇ​രു നേ​താ​ക്ക​ളെ​യും പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രകോപനമില്ലാതെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​ര​ത്തി​ന് പി​ന്നാ​ലെ യു​വ​മോ​ർ​ച്ച​ പ്രവർത്തകർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പോ​ലിസി​നു നേ​രെ വ്യാ​പ​ക ക​ല്ലേ​റ് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ലാ​ത്തി​വീ​ശി. നി​ര​വ​ധി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Tags: