നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പ്രൊജക്ടിനെതിരേ പയ്യോളിയില്‍ പ്രതിഷേധം വ്യാപകം

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗം പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സന്‍ വി ടി ഉഷ ഉദ്ഘാടനം ചെയ്തു.

Update: 2020-06-02 17:01 GMT

പയ്യോളി: നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പ്രൊജക്ടിനെതിരേ പയ്യോളിയില്‍ പ്രതിഷേധം വ്യാപകമാവുന്നു. പാത കടന്നുപോവുന്ന വഴികളില്‍ പദ്ധതിയ്‌ക്കെതിരായ ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നുകഴിഞ്ഞു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗം പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സന്‍ വി ടി ഉഷ ഉദ്ഘാടനം ചെയ്തു. മഠത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി വി രാമചന്ദ്രന്‍, മഠത്തില്‍ നാണു, ലത്തീഫ് ചെറക്കോത്ത്, പുനത്തില്‍ ഗോപാലന്‍, വിനായകന്‍, എം സമദ് സംസാരിച്ചു. പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ് ആകര്‍ഷ് അവതരിപ്പിച്ചു. എ അന്‍ഷാദ് സ്വാഗതവും വള്ളില്‍ മോഹന്‍ദാസ് സംസാരിച്ചു. നിര്‍ദിഷ്ട അലെയ്ന്റ്‌മെന്റിനെതിരേ നഗരസഭയില്‍ പ്രമേയം പാസാക്കുന്നതിന് വേണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരെ അധികാരപ്പെടുത്തി.


 കെ റെയില്‍ വിക്ടിംസ് സര്‍വകക്ഷി സമിതി എന്ന പേരില്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു. നഗരസഭാ ചെയര്‍പേഴ്‌സന്‍ വി ടി ഉഷ (ചെയര്‍മാന്‍), മഠത്തില്‍ അബ്ദുറഹിമാന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), മഠത്തില്‍ നാണു, ഏഞ്ഞിലാടി അഹമ്മദ്, പി വി രാമചന്ദ്രന്‍ (വൈ. ചെയര്‍മാന്‍), എ അന്‍ഷാദ് (ജനറല്‍ കണ്‍വീനര്‍), പി വി അനില്‍കുമാര്‍, സതീഷ് കുന്നങ്ങോത്ത്, വി പി സതീശന്‍ (കണ്‍വീനര്‍മാര്‍), വളളില്‍ മോഹന്‍ദാസ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായും കെ മുരളീധരന്‍ എംപി, കെ ദാസന്‍ എംഎല്‍എ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു . 

Tags:    

Similar News