ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ പ്രതിഷേധം; ഏജീസ് ഓഫിസിന് മുന്നില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Update: 2021-06-10 07:24 GMT

തിരുവനന്തപുരം: ഇന്ധവില വര്‍ധനവിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ഏജീസ് ഓഫിസിന് മുന്‍പില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു. പ്രതിഷേധം എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.

ജനജീവിതം ദിസ്സഹമായ കൊവിഡ് കാലത്ത് അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ചു പൗരന്മാരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഭരണകൂടത്തിനെതിരേ തെരുവില്‍ പ്രതിഷേധിക്കാന്‍ കഴിയാത്ത ഇക്കാലത്ത് ജനതയുടെ ക്ഷമ പരിശോധിക്കരുതെന്നും അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു.



പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗം മഹ്ഷൂഖ് വള്ളക്കടവ്, നേതാക്കളായ സിദ്ദീഖ് കല്ലാട്ടുമുക്ക്, പാളയം ബാദുഷ, കമലേശ്വരം അമീര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

Tags: