ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ നാവാകുന്നു- കാംപസ് ഫ്രണ്ട്

ആര്‍എസ്എസ് അനൂകൂല നിലപാടുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉയരും.

Update: 2019-12-28 15:11 GMT

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലാ കാംപസില്‍ നടന്ന ചരിത്രകോണ്‍ഗ്രസ്സിലുള്‍പ്പടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിരന്തരം സംസാരിക്കുന്ന ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ നാവാകുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയപ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെയാണ് ഗവര്‍ണര്‍ കാണുന്നത്.

ആര്‍എസ്എസ് അനൂകൂല നിലപാടുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉയരും. അതില്‍ കോപാകുലനായിട്ട് കാര്യമില്ല. സ്വന്തംനില മറന്നുള്ള പെരുമാറ്റമാണ് ചരിത്രകോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. ഭരണഘടനാ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അതിന്റെ അന്തസ് കാത്തുസൂക്ഷിക്കുന്നവരും മതേതര, ജനാധിപത്യസങ്കല്‍പങ്ങള്‍ക്കായി നിലകൊള്ളേണ്ടവരുമാണെന്നും മുസമ്മില്‍ പറഞ്ഞു. 

Tags:    

Similar News